ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്റെ മൂന്നാമത് ഓണാഘോഷം സെപ്റ്റംബർ 16 ന് സ്റ്റാറ്റൻ ഐലൻഡിൽ ആഘോഷിച്ചു. നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.
സാധാരണ പ്രവാസി മലയാളികൾ ഓഡിറ്റോറിയങ്ങളിൽ ഓണം ആഘോഷിക്കുന്പോൾ ഇവിടെ വലിയ ഒരു മൈതാനം തന്നെ ഓണത്തിന് വേണ്ടി ഒരുക്കിയത്. അമേരിക്കയിലെ പുതു തലമുറയ്ക്ക് ഓണത്തിന്റെ ഐതിഹ്യങ്ങളും, വടംവലി, ഉറിയടി, കണ്ണുകെട്ടി കലമടി അങ്ങനെ ഒരുപാട് നാടൻ കളികളും, പൈതൃകവും കൂടി അറിയിക്കുകയാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി ഓണാഘോഷത്തിലൂടെ ഐലൻഡ് സ്ട്രൈക്കേഴ്സ് പ്രാവർത്തികമാക്കിയത്.
ഒരു ചെറിയ ഓണാഘോഷത്തെ ഒരു നാടിന്റെ തന്നെ ഉത്സവമാക്കിയ എല്ലാവരോടുമുള്ള നന്ദിയും കൂടാതെ വരും വർഷങ്ങളിൽ ഇതിലും വലിയ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുകന്നതെന്നും സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിലെ ചെറുപ്പക്കാർ അറിയിച്ചു.
റിപ്പോർട്ട്: ജോജോ കൊട്ടാരക്കര
സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്റെ മൂന്നാമത് ഓണാഘോഷം പ്രൗഢഗംഭീരമായി
08:48 PM Sep 19, 2017 | Deepika.com