ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഡ് ഗെയിംസ് ( 28 ആൻഡ് റമ്മി ) ഒക്ടോബർ 28നു വീലിങ്ങിലുള്ള റമദാ പ്ലാസ ഹോട്ടൽ ((Ramada Plaza Hotel, 1090 S Milwaukee Ave, Wheeling, IL - 60090 ) വച്ചു നടത്തപ്പെടുന്നതാണ്.
28 കളിയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളർ കാഷ് അവാർഡും മഹാരാജ ഫുഡ്സ് എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് സിറിയക് കൂവക്കാട്ടിൽ സ്പോണ്സർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. റമ്മി കളിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 501 ഡോളർ കാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്നവർക്ക് ചാക്കോ ചിറ്റിലക്കാട്ട് സ്പോണ്സർ ചെയ്യുന്ന 250 ഡോളർ കാഷ് അവാർഡും ലഭിക്കുന്നതായിരിക്കും
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേൽ കണ്‍വീനറായും ജോസ് സൈമണ്‍ മുണ്ട പ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പളളിൽ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ഒരേ സമയം 50 ടേബിളിൽ മത്സരം നടത്താനുള്ള സൗകര്യം ഈ ഹോട്ടൽ ഉള്ളതിനാൽ രാവിലെ 9നു തന്നെ മത്സരങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി പങ്കെടുക്കുന്ന ടീമുകൾ എല്ലാം നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക . ആദ്യം രജിസ്റ്റർ ചെയ്യുന്ന 48 ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് ഷിബു മുളയാനിക്കുന്നേൽ (630 849 1253 ), ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, (630 607 2208 ), മത്തിയാസ് പുല്ലാപ്പള്ളിൽ (847 644 6305 ), രഞ്ജൻ എബ്രഹാം (847 287 0661 ), ജിമ്മി കണിയാലി ( 630 903 7680), ഫിലിപ്പ് പുത്തൻപുരയിൽ (773 405 5954 )
റിപ്പോർട്ട് : ജിമ്മി കണിയാലി
ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്റർ നാഷണൽ കാർഡ് ഗെയിംസ് ഒക്ടോബർ 28ന്
08:44 PM Sep 19, 2017 | Deepika.com