ഫിലഡൽഫിയ: 2017ലെ നെടുങ്ങാടപ്പള്ളി സംഗമം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 11നു ഫിലഡൽഫിയായിലുള്ള Ateethi Indian Restaurant 9321 Krewston Rd, Philadelphia, PA 19115 വച്ചു വിപുലമായി നടത്തപ്പെടുന്നതാണ്. മുൻ വർഷങ്ങളേ അപേക്ഷിച്ചു ഈ സംഗമത്തിൽ കൂടുതൽ കുടുംബങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ സംഗമത്തിൽ 13-ാം കൂട്ടായ്മയാണ് ഈ വർഷം ഫിലഡൽഫിയായിൽ നടക്കുന്നത്. ഈ കൂട്ടായ്മയിലേക്ക് ന്യൂയോർക്ക്, ന്യൂജേഴ്സി, ഫിലഡൽഫിയ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്ന എല്ലാ നെടുങ്ങാടപ്പള്ളി ഗ്രാമത്തിലേ നിർദ്ധനരായ രോഗികൾക്കും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ കുട്ടികൾക്കും നെടുങ്ങാടപ്പള്ളി സ്കൂളിനും സാന്പത്തിക സഹായം ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2005ൽ ഈ സംഘടന ആരംഭിച്ചു.
നോർത്ത് അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവടങ്ങളിലുള്ള എല്ലാ നെടുങ്ങാടപ്പള്ളി നിവാസികളേയും ഒത്തൊരുമിപ്പിച്ചു ഒരു വൻ കൂട്ടായ്മ 2011 ൽ നെടുങ്ങാടപ്പള്ളി സ്കൂളിൽ നടത്തുകയുണ്ടായി.ഈ അറിയിപ്പ് ഒരു ക്ഷണമായി സ്ഥീകരിച്ചു സെപ്റ്റംബർ 30ന് ഫിലഡൽഫിയായിൽ നടക്കുന്ന ഈ കൂട്ടായ്മയിൽ എല്ലാ നെടുങ്ങാടപ്പള്ളി നിവാസികളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
രവി കന്നംകുളം(പ്രസിഡന്റ്) (917) 991 6011
തോമസ് വർഗീസ്(സെക്രട്ടറി) (646) 209 0559
പോൾ സാമുവേൽ(ജോയിന്റ് സെക്രട്ടറി) (215) 609 8279
ബാബു പൂപ്പള്ളി(ട്രഷറർ) (914) 720 7891
ജേക്കബ് കോര(2017 സംഗമം കോർഡിനേറ്റർ) (267) 977 89995
പതിമൂന്നാം നെടുങ്ങാടപ്പള്ളി സംഗമം ഫിലഡൽഫിയായിൽ
06:05 PM Sep 19, 2017 | Deepika.com