ഫിലഡൽഫിയ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഒക്ടോബർ ഒന്നിന് നടത്തുന്ന കൊയ്ത്തു മഹോത്സവത്തോടനുബന്ധിച്ചു ന്യുയോർക്ക് ഷാരോണ്‍ വോയ്സിന്റെ സംഗീത സായാഹ്നം സംഘടിപ്പിക്കും. ബെൻശാലേം എസ്ജിഎംഒസിയിൽ രാവിലെ 11 മുതൽ കൊയ്ത്തു മഹോത്സവം ആരംഭിക്കും. തുടർന്നു രണ്ടിന് ന്യുയോർക്കിലെ ഷാജു പീറ്റർ, സാറ പീറ്റർ എന്നീ ഗായകർ പങ്കെടുക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കും. കൊയ്ത്തുത്സവത്തിൽ കേരളത്തിന്റെ തനതായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾകൊള്ളുന്ന ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
ഞായറാഴ്ച നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുത്ത് വൻ വിജയമാക്കണമെന്ന് വികാരി റവ. ഫാ. ഷിബു വേണാട് മത്തായി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 215 639 4132
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷാരോണ്‍ വോയ്സ് സംഗീത സായാഹ്നം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ ഒക്ടോബർ ഒന്നിന്
05:53 PM Sep 19, 2017 | Deepika.com