കുവൈത്ത് സിറ്റി : ഇന്ത്യൻ നഴ്സസ് കൾച്ചറൽ അസോസിയേഷൻ ഓണം ഈദ് ആഘോഷം കൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 14 നു വൈകിട്ട് 6:30നു സാം പയ്യമൂട് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ സ്വാഗത പ്രസംഗവും വിൽസണ് പത്രോസ് , ജോസ് ജോർജ് എന്നിവർ ആശംസ അറിയിക്കുകയും തുടർന്ന് ബിബിൻ നന്ദിപ്രകാശനം നിർവഹിച്ചു പൊതു സമ്മേളനം കലാപരിപാടികൾക്കു വഴിമാറി.
കുട്ടികളുടെ മിട്ടായി പെറുക്കൽ, മുതിർന്നവരുടെ റസ്ക് കടി, നാരങ്ങാ സ്പൂണ് ഓട്ടവും, ദന്പതിമാരുടെ മുന്തിരിങ്ങ ഏറും ഒപ്പം വെള്ളംകുടി മത്സരം , ആവേശകരമായ വടം വലി എന്നിവയും പരിപാടിയുടെ മാറ്റുകൂട്ടി.
തുടർന്ന് നടന്ന കലാപരിപാടിയിൽ ശിങ്കാരിമേളവും നാടൻ പാട്ടിന്റെ അകന്പടിയോടെ കേരളാ കലാരൂപങ്ങളുടെ ദൃശ്യവിരുന്നും അൽ റാസി നഴ്സസ്ന്റെ നൃത്തചുവടുകളും അരങ്ങേറി.
നാവിൽ കൊതിയൂറും സ്വാദിഷ്ടമായ ഓണസദ്യയും ഗാനമേളയും ഈ പൊന്നോണ ഈദ് ആഘോഷങ്ങൾ മലയാളിക്ക് ഇവിടെ മറക്കാനാവാത്ത പുതിയ അനുഭവം സമ്മാനിച്ചു. വിവിധ ഓണമത്സരങ്ങളിൽ വിജയിച്ചവർക്കും നേരത്തെ നടന്ന ക്രിക്കറ്റ് മത്സര ജേതാക്കൾക്കുള്ള സമ്മാന ദാനചടങ്ങുകളും കൊണ്ട് ഓണം ഈദ് 2017 തിരശീല വീണു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ നഴ്സസ് കൾച്ചറൽ അസോസിയേഷന്റെ ഓണം ഈദ് ആഘോഷം നടത്തി
11:02 PM Sep 18, 2017 | Deepika.com