ജിദ്ദ: ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ ഹിംസാത്മക പ്രവർത്തിയുമായി വളരുന്ന ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ഗ്രന്ഥപ്പുര ജിദ്ദ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഗാന്ധി മുതൽ ഗൗരീ ലങ്കേഷ് വരെ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ഉദ്ഘാടനം ചെയ്തു. ജീവിച്ചിരിക്കുന്ന ഗൗരീയേക്കാൾ ശക്തയാണ് കൊല്ലപ്പെട്ട ഗൗരി എന്ന് അദ്ദേഹം അഭിപ്രായപെട്ടു. കൊന്പൻ മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശരീഫ് കാവുങ്ങൽ പ്രമേയം അവതരിപ്പിച്ചു. ഇസ്മായിൽ മരിതേരി, ബഷീർ വള്ളിക്കുന്ന്, അരിബ്ര അബൂബക്കർ ,ഷിബു തിരുവനന്തപുരം, മജീദ് നഹ, ഇസ്മയിൽ കല്ലായി ഗോപിനെടുങ്ങാടി, മുരളി മാസ്റ്റർ, സാദിഖലി തുവൂർ, കബീർ കൊണ്ടോട്ടി, അബ്ദുള്ള മുക്കണ്ണി, സേതുമാധവൻ അരുവി മോങ്ങം എന്നിവർ സംസാരിച്ചു . ഷാജു അത്താണിക്കൽ സ്വാഗതവും സലാം ഒളവട്ടൂർ നന്ദിയും പറഞ്ഞു. ജിദ്ദയിൽ മരണമടഞ്ഞ സാമൂഹ്യപ്രവർത്തകൻ സംഷുദ്ധീൻ മേലാറ്റൂരിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഗ്രന്ഥപ്പുര ജിദ്ദ ഫാസിസത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
09:59 PM Sep 18, 2017 | Deepika.com