ഇർവൈൻ, കാലിഫോർണിയ: സതേണ്‍ കാലിഫോർണിയയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങളെ കോർത്തിണക്കി എസ്സിഎംഎംഎ (SCMMA) സംഘടന ഒരുക്കിയ ഇക്കൊല്ലത്തെ ഈദ് കുടുംബ സംഗമം സെപ്റ്റംബർ 9 ശനിയാഴ്ച ഏർവൈൻ ഓർച്ചാർഡ് പാർക്കിൽ വച്ചു നടന്നു.
ഈ സംഗമത്തിൽ പങ്കെടുത്ത കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമായുള്ള മുപ്പതോളം കുടുംബങ്ങൾക്ക് ഇത് ജ·നാടും വീടും അവിടുത്തെ ആഘോഷങ്ങളും നഷ്ടമാവുന്ന അമേരിക്കൻ പ്രവാസിക്ക് ഗൃഹാതുരത്വം തിരിച്ചു കിട്ടാനും ആഘോഷിക്കാനും ലഭിച്ച ഒരു സുവർണാവസരമായി മാറി .
അമേരിക്കൻ മലയാളി മുസ്ലിം അസോസിയേഷൻ നെറ്റ്വർക്ക് (AMMAN) നടത്തിയ റമദാൻ പരിപാടികളിൽ വിജയിച്ചവർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സയിദു മൗലവി ചടങ്ങിൽ നിർവഹിച്ചു. രുചിയേറിയ ഭക്ഷണം തയ്യാറാക്കിയ ഫിറോസ് മുസ്തഫയ്ക്കും സഹായി കുഞ്ഞു മുഹമ്മദിനും സംഘടനയുടെ പേരിൽ പ്രത്യേക അവാർഡ് നൽകി.
പുതിയ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് അഷ്റഫ് / അബ്ദുൽ ഷുക്കൂറിനെയും തെരഞ്ഞെടുത്തു. ഈ സാഹോദര്യ സംഗമം വൻ വിജയമാക്കി തീർത്ത എല്ലാ കുടുംബങ്ങൾക്കും സംഘാടക സമിതി അംഗങ്ങളും ഉപദേശക സമിതിയും പ്രത്യേകം നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സതേണ്‍ കാലിഫോർണിയ ഈദ് കുടുംബ സംഗമം
09:48 PM Sep 18, 2017 | Deepika.com