നോർത്ത് സൈഡ് (ഷിക്കാഗോ): നോർത്ത് സൈഡിലുള്ള വീടുകളിൽ നിന്നും മോട്ടോർ ബൈക്കുകളുടെ മോഷണം വർധിച്ചുവരുന്നതായും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഷിക്കാഗോ പോലീസ് മുന്നറിയിപ്പ് നൽകി.
വൈകിട്ട് മുതൽ അർധരാത്രി വരെയുള്ള സമയങ്ങളിലാണ് കൂടുതൽ മോഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 13 വരെ ഒറ്റമാസത്തിനുള്ളിൽ ഏഴോളം മോട്ടോർ ബൈക്കുകൾ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വീടുകളിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളാണിതെല്ലാമെന്നും പോലീസ് പറയുന്നു.
വെസ്റ്റ് മെൽറോഡ്, നോർത്ത് റാവൻസ് വുഡ്, നോർത്ത് പൈൻഗ്രോവ്, നോർത്ത് മംഗോളിയ, നോർത്ത് കാനൻ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ മോഷണങ്ങൾ നടന്നിട്ടുള്ളത്.ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മോഷണങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 അല്ലെങ്കിൽ ബ്യൂറോ ഓഫ് ഡിറ്റക്റ്റീവ് 312 744 8263 എന്ന നന്പറിലോ വിളിച്ചറിയിക്കണ മെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി. പി. ചെറിയാൻ
മോട്ടോർ ബൈക്ക് മോഷണം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പ്
09:47 PM Sep 18, 2017 | Deepika.com