വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഓണഘോഷം: ശീങ്കാരിമേളത്തോടെ സെപ്റ്റംബർ 23ന്

02:47 PM Sep 18, 2017 | Deepika.com
ന്യൂറോഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23-നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം ആറുവരെ ന്യൂറോഷലിലുള്ള ആൽബർട്ട് ലിണാർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു (25 Gerada Ln , New Rochelle , NY 10804) ഓണഘോഷം കൊണ്ടാടുന്നു.

ന്യൂയോർക്കിലെ പ്രസിദ്ധമായ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്‍റ്, ഷെർലിസ് ഇന്ത്യൻ റെസ്റ്റോറന്‍റ്, സ്പൈസ് വില്ലജ് ഇന്ത്യൻ റെസ്റ്റോറന്‍റ് മുന്ന് റെസ്റ്റോറന്‍റുകളെയാണ് ഓണസദ്യയ്ക്കുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു അനുഭവം ആക്കിത്തീർക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്.

അന്പതു പേർ പങ്കെടുക്കുന്ന ശീകരിമേളം ഈ വർഷത്തെ ഓണഘോഷത്തിന്‍റെ ഒരു പ്രേത്യേകതയാണ്. അതുപോലെതന്നെ തിരുവാതിരയും അവതരിപ്പിക്കുന്നു എന്ന ഒരു പ്രത്യേകതയും ഈ വർഷത്തെ ഓണാഘോഷത്തിനുണ്ട്. ഓണക്കാലത്തിന്‍റെ എല്ലാ അനുഭൂതിയും ഉണർത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തന്പുരാനെ വരവേൽക്കുന്നതോടെ തുടങ്ങുന്ന പരിപാടികളിൽ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനമേള,പ്രമുഖ ഡാൻസേഴ്സ് അവതരിപ്പിക്കുന്ന വിവിധ ഡാൻസുകൾ , മിമിക്രി തുടങ്ങി കുട്ടികൾക്കും മുതിർന്നവർകും ഒരുപോലെ അസ്വതിക്കത്തക രീതിയിലുള്ള വിവിധ കലാപരിപാടികൾ ആണു കോർത്തിണക്കിയിരിക്കുന്നത്.

ഓണഘോഷം വിജയപ്രദമാക്കുവാൻ വെസ്റ്റ്ചെസ്റ്റർ നിവാസികളായ എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്‍റ് ടെറൻസണ്‍ തോമസ്, വൈസ് പ്രസിഡന്‍റ് ഷയിനി ഷാജൻ , സെക്രട്ടറി ആന്േ‍റാ വർക്കി , ട്രഷറർ ബിപിൻ ദിവാകരൻ , ജോയിന്‍റ് സെക്രട്ടറി ലിജോ ജോണ്‍ , ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.ഫിലിപ്പ് ജോർജ് , കോർഡിനേറ്റർ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ