ഡാളസ്: കർത്താവായ യേശു ക്രിസ്തു ശിഷ്യ സമൂഹത്തെ പഠിപ്പിച്ച പ്രാഥനയുടെ കൃത്യത ഓരോ വ്യക്തിയും സർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിലൂടെ അർത്ഥവത്താകുമെന്നു മാർത്തോമാ സഭയിലെ ആചാര്യ റവ.കെ.ജെ ശാമുവേൽ സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ പതിവായി നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥനാകൂട്ടത്തെ ഓർമ്മപ്പെടുത്തി.
മാർത്തോമാ സഭയുടെ പരമോന്നധികാരി ആയിരുന്ന ദിവംഗിതനായ വന്ദ്യ. അലക്സാണ്ടര്‍ മാർത്തോമ മെത്രാപ്പോലീത്തായാണ് റവ.കെ ജെ സാമുവേലിന് ആചാര്യ എന്ന ശ്രേഷ്ഠ പദവി നല്‍കിയത്.ആത്മീക വളർച്ചക്ക് ഇടവക വികാരി റവ.ഷൈജു പി ജോണിന്റെ നേതൃത്വത്തിലുള്ള ആത്മസമർപ്പണം ചെയ്ത ഒരു ചെറിയ കൂട്ടം എല്ലാ വെള്ളിയാഴ്ചയും രാവിലെ സമയം കണ്ടെത്തി ഉപവാസ പ്രാർഥന നടത്തിവരുന്നു.സെപ്തംബർ 17 ഞായറഴ്ച സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്ക് ആചാര്യ നേതൃത്വം നല്‍കും.
റിപ്പോർട്ട്: എബി മക്കപ്പുഴ
പ്രാർഥനയുടെ കൃത്യത സർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിലൂടെ: റവ.കെ ജെ ശാമുവേൽ
02:24 PM Sep 17, 2017 | Deepika.com