ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

10:50 PM Sep 15, 2017 | Deepika.com
ഓസ്റ്റിൻ: ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്‍റെ (ഗാമ) ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സൗത്ത് ഓസ്റ്റിനിലെ ലേക് ട്രാവിസ് പെർഫോർമിംഗ് ആർട്സ് സെന്‍ററിലായിരുന്നു ആഘോഷ പരിപാടികൾ.

ഗാമയുടെ ഭാരവാഹികൾ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ഓണപൂക്കളം, ചെണ്ടമേളം, ഡാൻസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, നാടകം, മ്യൂസിക് ബാൻഡ് തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. അയൽക്കൂട്ട പൂക്കള മൽസരത്തിൽ കൈരളി ടീം ഒന്നാം സമ്മാനവും സെന്‍ററോ സുന്ദരി ടീം രണ്ടാം സമ്മാനവും ആവണി’ ടീം മൂന്നാം സമ്മാനവും നേടി. ട്രിനിറ്റി ട്രാവൽ, മാത്യൂസ് സിപിഎ Inc, LA ഫ്രോന്‍റെറ ഡെന്‍റൽ ക്ലിനിക് എന്നിവർ സ്പോണ്‍സർ ചെയ്ത സമ്മാനങ്ങൾ വിജയികൾക്ക് സമ്മാനിച്ചു. ചടങ്ങിൽ ശിവപ്രസാദ് വളപ്പിലും ബിപിൻ രവിയും ഗാമ മലയാളം സ്കൂൾ അധ്യപകരെ ആദരിക്കുകയും സ്കൂളിലെ കുട്ടികൾക്ക് മെഡലുകൾ സമ്മാനിക്കുകയും ചെയ്തു. ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു. ഗാമ അംഗങ്ങൾക്ക് ഡയറക്ടറിയും വിതരണം ചെയ്തു. പ്രസിഡന്‍റ് ശങ്കർ ചന്ദ്രമോഹൻ, സെക്രട്ടറി ലിസ തോമസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ