വാഷിംഗ്ടൺ: മുൻ മോഡൽ ഹോപ് ഹിക്സിന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി പൂർണ ചുമതല നൽകി. ആന്തണി സ്കാരമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഇരുപത്തിയെട്ടുകാരിയായ ഹോപ് ഹിക്സിന് ഇടക്കാല ചുമതല നൽകിയത്. ജൂലൈയിലാണ് ആന്തണി സ്കാരമൂചിയെ ട്രംപ് പുറത്താക്കിയത്. അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ ആന്തണി സ്കാരമൂചി പുറത്തായി.
നേരത്തെ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു ഹോക് ഹിക്സ്. ട്രംപിന്റെ മകൾ ഇവാൻകയുടെ സ്ഥാപനത്തിൽ മോഡലും പബ്ലിക് റിലേഷൻസ് ഓഫിസറുമായി ജോലി ചെയ്തിരുന്ന ഹോപ് 2015ലാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ അംഗമാകുന്നത്.
മുൻ മോഡൽ വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ
04:16 PM Sep 13, 2017 | Deepika.com