സഭ വൈദിക ട്രസ്റ്റിക്ക് സ്വീകരണം നൽകി

09:57 PM Sep 12, 2017 | Deepika.com
അബുദാബി: മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണിന് അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്വീകരണം നൽകി. വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തതിനുശേഷം യുഎഇ യിലുള്ള സഭയുടെ ദേവാലയങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് അബുദാബി ഇടവകയിൽ എത്തിച്ചേർന്നത്.

അടുത്ത കാലത്തുണ്ടായ സുപ്രീം കോടതി വിധിയോടുകൂടി 1934 ലെ സഭ ഭരണഘടന മലങ്കര സഭയിലെ എല്ലാ ഇടവകൾക്കും ബാധകമാണെന്നും ഈ വിധി മൂലം സഭയിൽ സമാധാനം സൃഷിക്കാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നുവെന്നും വൈദിക ട്രസ്റ്റി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വികാരി ഫാ. എം.സി മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാ. പോൾ ജേക്കബ്, ഫാ. മാത്യു ടി. ജോർജ്, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോയിന്‍റ് ട്രസ്റ്റി റെജി മാത്യു, ജോയിന്‍റ് സെക്രട്ടറി ജെയിംസണ്‍ പാപ്പച്ചൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള