ടോം ഉഴുന്നാലിലിന്‍റെ മോചനം: അറേബ്യൻ വികാരിയാത്ത് നന്ദി അറിയിച്ചു

07:30 PM Sep 12, 2017 | Deepika.com
മസ്കറ്റ്: യെമനിലെ ഏദനിൽ നിന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടതായി അറേബ്യൻ വികാരിയാത്ത് ബിഷപ് പോൾ ഹിൻഡർ സ്ഥിരീകരിച്ചു.

മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥന സഹായം നൽകിയവർക്കും ബിഷപ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം