ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്‌ലി പോയിന്‍റ് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്

08:26 PM Aug 23, 2017 | Deepika.com
ഹൂസ്റ്റണ്‍: ആഷ്‌ലി പോയിന്‍റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ആഷ്ലി പോയിന്‍റിലെ ഇന്ത്യൻ സമൂഹത്തിന്‍റെ കൂട്ടായ്മയായ ഐഎഎപി യുടെ അഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ രണ്ടിനു രാവിലെ 10ന് വെബ്സ്റ്റർ സിഎൽസിസിഎഹാൾ വച്ചു വർണാഭമായ വേദിയിൽ പരിപാടികൾ നടത്തുന്നതായി ഐഎഎപി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവർക്കും ഹാർദ്ധവമായ സ്വാഗതം

കൂടുതൽ വിവരങ്ങൾക്ക് ജോഷി മത്തായി (4097798745), ബിജു മുക്കറുക്കാട്ട് (4093300048), അനിൽ ജനാർദ്ദനൻ (2815079721), ഷാജി മേപ്പറന്പത്(2812354116)

റിപ്പോർട്ട്: ജീമോൻ റാന്നി ‍