സമസ്ത ബഹ്റൈൻ ഹജ്ജ് സംഘം പുറപ്പെട്ടു

07:36 PM Aug 22, 2017 | Deepika.com
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈൻ ഹജ്ജ് സംഘം ഓഗസ്റ്റ് 21നു തിങ്കൾ രാവിലെ മനാമയിലെ ഗോൾഡ് സിറ്റിയിലുള്ള സമസ്തയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു. 22ന് ചൊവ്വാഴ്ച് മദീനയിൽ എത്തുന്ന സംഘം മദീനയിലെ പ്രസിദ്ധ സ്ഥലങ്ങളിൽ സന്ദർശിച്ച ശേഷം 26നു പരിശുദ്ധ മക്കയിലേക്ക് പുറപ്പെടും. പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ശേഷം സെപ്റ്റംബർ 4 ന് സംഘം ബഹ്റൈനിൽ തിരിച്ചെത്തും.

സംഘത്തിന് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്‍റ് എടവണ്ണപാറ മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകുന്നു. സംഘത്തിന് കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.