പ്രവീണ്‍ വറുഗീസ് മെമ്മോറിയൽ ബാഡ്മിന്‍റണ്‍ അനൂപ് വാസുവും ജസ്റ്റിൻ മാണി പറന്പിലും ജേതാക്കൾ

08:41 PM Aug 21, 2017 | Deepika.com
ഷിക്കാഗോ: ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ പ്രവീണ്‍ വറുഗീസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഓപ്പണ്‍ ഡബിൾസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നവീൻ / ജോയേൽ ടീമിനെ പരാജയപ്പെടുത്തി. അനൂപ് വാസു/ജസ്റ്റിൻ മാണിപറന്പിൽ ടീം ജേതാക്കളായി. വളരെ ഉന്നത നിലവാരം പുലർത്തിയ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒരു സെറ്റിന് പുറകിൽ നിന്നതിനു ശേഷം അടുത്ത രണ്ടു സെറ്റുകളും കടുത്ത മത്സരത്തിലൂടെ വിജയിച്ചാണ് അനൂപ് വാസുവും ജസ്റ്റിൻ മാണിപറന്പിലും കപ്പിൽ മുത്തമിട്ടത്.

വിജയികൾക്ക് പ്രവീണ്‍ വറുഗീസിന്‍റെ മാതാപിതാക്കളായ മാത്യു വർഗീസും ലൗലി വറുഗീസും സ്പോണ്‍സർ ചെയ്ത ന്ധപ്രവീണ്‍ വറുഗീസ് മെമ്മോറിയൽന്ധ എവർ റോളിംഗ്ട്രോഫിയും ക്യാഷ് അവാർഡും മാത്യു വർഗീസും ലൗലി വർഗീസും ചേർന്ന് സമ്മാനിച്ചപ്പോൾ രണ്ടാം സ്ഥാനത്തു എത്തിയ നവീൻ ജോയൽ ടീമിന് സണ്ണി ഈരോലിക്കൽ സ്പോണ്‍സർ ചെയ്ത ന്ധതോമസ് ഈരോലിക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സണ്ണി ഈരോലിക്കലും ജോസഫ് ഈരോലിക്കലും ചേർന്നു സമ്മാനിച്ചു.

ടോമി അന്പേനാട്ട് കണ്‍വീനറും ഫിലിപ്പ് പുത്തൻപുരയിൽ, ജസ്റ്റിൻ മാണിപറന്പിൽ എന്നിവർ അംഗങ്ങളുമായ ബാഡ്മിന്‍റണ്‍ കമ്മിറ്റി രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്തു, ജോണ്‍സൻ കണ്ണൂക്കാടൻ ഷാബു മാത്യു തുടങ്ങിയവരുടെ മാർഗ നിർദേശങ്ങൾ അനുസരിച്ചു ടൂർണമെന്‍റിന് നേതൃത്വം നൽകി.


രാവിലെ എട്ടിന്് പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്ത മത്സരത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 68 ടീമുകൾ പങ്കെടുത്തു. 15 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയേഴ്സ് വിഭാഗത്തിൽ ജുബിൻ വെട്ടിക്കാട്ട് / ഡെറിക് തച്ചേട്ട് ടീം നിക്കോൾ മരിയ ജോർജ് / ഹാന മരിയ ജോർജിനെ പരാജയപ്പെടുത്തി ജേതാക്കളായി. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സീനിയേഴ്സ് വിഭാഗത്തിൽ ബിജോയ് കാപ്പൻ / സാനു ടീം ജോസഫ് മാത്യു / ജെയിംസ് എബ്രഹാം ടീമിനെ പരാജയപ്പെടുത്തി. വനിതകളുടെ വിഭാഗത്തിൽ ക്രിസ്റ്റിന ജോസഫ് / ഷിബാനി ടീം ജിനി / മായ ടീമിനെ പരാജയപ്പെടുത്തി. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ജിനു / ജ്യോത്സ്ന ടീം ജെറി/ ക്രിസ്റ്റിന ടീമിനെയാണ് പരാജയപ്പെടുത്തിയത്.

ഷാംബർഗിലുള്ള എഗ്രേറ്റ് ബാഡ്മിന്‍റണ്‍ ക്ലബ്ബിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾ നടത്തുന്നതിനും അച്ചൻകുഞ്ഞു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, ജോഷി വള്ളിക്കളം, മനു നൈനാൻ , സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, തൊമ്മൻ പൂഴിക്കുന്നേൽ, ഫിലിപ്പ് ആലപ്പാട്ട്, നീണൽ മുണ്ടപ്ലാക്കിൽ, കൃപ പൂഴിക്കുന്നേൽ, ജോയൽ മാക്കീൽ, അശോക് പൂഴിക്കുന്നേൽ, നിമ്മി തുരുത്തുവേലിൽ, പുന്നൂസ് തച്ചേട്ട്, മോനായി മാക്കീൽ, സന്തോഷ് നായർ, സജി പണയപറന്പിൽ, ജോർജ് നെല്ലാമറ്റം, പ്രേംജിത് വില്യം, ജോണ്‍സണ്‍ വള്ളിയിൽ, ടോണി ഫിലിപ്പ്, വിനുപുത്തൻവീട്ടിൽ, ജിമ്മി കൊല്ലപ്പള്ളിൽ, ജെയിംസ് എബ്രഹാം തുടങ്ങിയവർ സഹായിച്ചു. ടൂർണമെന്‍റ് കമ്മിറ്റി കണ്‍വീനർ ടോമി അന്പേനാട്ട് കൃതജ്ഞത പറഞ്ഞു.


റിപ്പോർട്ട് : ജിമ്മി കണിയാലി