രതീദേവിക്ക് ഇന്ത്യാ പ്രസ്ക്ലബിന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം

12:57 PM Aug 20, 2017 | Deepika.com
ഷിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ സാഹിത്യ പുരസ്കാരം രതീദേവിക്ക്. ഓഗസ്റ്റ് 25നു ഷിക്കാഗോഇറ്റസ്കയിലെ ഹോളിഡേ ഇന്നിൽനടക്കുന്ന കണ്‍ വൻഷനിൽമന്ത്രി വി. എസ്. സുനിൽകുമാർ പുരസ്കാരം സമ്മാനിക്കുമെന്നു പ്രസ്ക്ലബ് ലിറ്റററി കമ്മറ്റി ചെയർ രാജു പള്ളത്ത്, കമ്മിറ്റി അംഗങ്ങളായ ജോസ് കാടാപുറം, ജെ. മാത്യൂസ് എന്നിവർ അറിയിച്ചു.

’മേരി മഗ്ദലീനയുടെയും (എന്േ‍റയും) പെണ്‍ സുവിശേഷം’ എന്ന മലയാളം നോവലിനാണ് പുരസ്കാരം. ദി ഗോസ്പൽ ഓഫ് മെരി മഗ്ദലൻ ആൻഡ് മീ എന്ന ഇംഗ്ലീഷ് നോവൽ 2014 ലെ മാൻ ബുക്കർ പ്രൈസിനു പരിഗണിക്കപ്പെട്ടിരുന്നു. ആമസോണ്‍ ഡോട്ട് കോമിൽ ഇതു ലഭ്യമാണ്. 500 ൽ അധികം ആധികാരിക ഗ്രന്ഥങ്ങൾ മനനം ചെയ്ത് പത്തുവർഷം കൊണ്ട് എഴുതി പൂർത്തികരിച്ചതാണിത്. 60 രാജ്യങ്ങളിൽ ബുക്ക് ഷെൽഫിൽ ഇതു ലഭ്യമാണ്.

രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ലോകത്തിലെ രണ്ട്ടാമത്തെ ബുക്ക് ഫെസ്റിവൽ ആയ 2015 ലെ ദുബായ് ഇന്‍റർനാഷണൽ ബുക്ക് ഫെസ്റിവലിൽ വച്ച് ഇന്ത്യൻ അംബസഡർ റ്റി.പി. സീതാറാം ആണ് ഈ നോവൽ പ്രകാശനം ചെയ്തത്. ഫ്രാങ്ക്ഫർട്ട് ഇന്‍റർനാഷണൽ ബുക്ക് ഫെസ്റ്റിവലിനു വേണ്ടിമലയാള ഭാഷയിൽ നിന്നും മികച്ച 98 കൃതികൾ തെരഞ്ഞുടുത്തതിൽ ഈ നോവലും ഉണ്ട്.

ഒട്ടനവധി അന്തരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. 2015 ലെ ഇന്‍റ്റർനാഷണൽ ഹിസ്റ്ററിസെമിനാറിൽപോസ്റ്റ്-കൊളോണിയൽ ഫെമിനിസവും ഫെമിനിസ്റ്റ് ഐഡന്‍റ്റിറ്റിയും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. കേരളത്തിൽ മനുഷ്യാവകാശ അഭിഭാഷക ആയിരുന്ന രതിദേവിയുടെ ജീവിതം ആസ്പദമാക്കി ന്യുജേഴ്സിയിലുള്ള എഴുത്തുകാരനായ ടോം മാത്യൂസ് എഴുതിയ ജീവചരിത്ര നോവലാണ് ജസ്റ്റ് അനദർ ഡെ ഇൻ പാരഡൈസ്. ആമസോണിൽ ലഭിക്കും.

അഖിലേന്ത്യാ സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിഷൻ, (ഐപിടിഎ) എന്നിവയുടെ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. നാഗ്പൂർ യുണിവേസിറ്റിയിൽ നിന്നും നിയമ പഠനത്തിനു ശേഷം മനുഷാവകാശ പ്രവർത്തനങ്ങളിൽ മുഴുകി. ജയിൽ അറകളിലെ സ്ത്രീ തടവകാർക്ക് നേരെ നടക്കുന്ന ലൈലംഗിക ആക്രമണങ്ങൾ തടയാൻ സജീവമായിപ്രവർത്തിച്ചു.

കെ. വേണു സെക്രട്ടറി ആയിരുന്ന സാംസ്കാരിക നവോഥാന വേദിയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. അദേഹത്തിന്‍റെ സമീക്ഷ എന്ന പത്രത്തിലെ കോളമിസ്റ്റ് ആയും പ്രവർത്തിച്ചു. ഇപ്പോൾ ഷിക്കാഗോയിൽ താമസം.www.Rethydevi.com വെബ്സൈറ്റിനു 112 രാജ്യങ്ങളിൽ നിന്നും സന്ദർശകരുണ്ട്.