ഹൂസ്റ്റണ്‍: ക്രിസ്ത്യൻ കൾചറൽ സൊസൈറ്റി വിവിധ മാധ്യമങ്ങളുടെ സഹകരണത്തോടെ സാഹിത്യ സമ്മേളനം നടത്തി. ഓഗസ്റ്റ് 13ന് ഹൂസ്റ്റണിൽ നടന്ന സമ്മേളനം ക്രിസ്ത്യൻ ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ ഗ്ലോബൽ പ്രസിഡന്റ് കെർട്ടിസ് റിസ്കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. സി.വി. വടവന അധ്യക്ഷത വഹിച്ചു. അമേരിക്കൻ മലയാളികൾ സമകാലിക നാഡിസ്പന്ദനങ്ങൾ മനസിലാക്കി സാഹിത്യ സാംസ്കാരിക സംഘടനകൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ക്രൈസ്ത സഭകൾ വ്യത്യാസം മറന്ന് ക്രൈസ്തവ ദർശനത്തിനുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അച്ചൻകുഞ്ഞ് ഇലന്തൂർ പറഞ്ഞു. ആത്മീയ മൂല്യച്യുതിയെ അതിജീവിക്കുവാൻ സാഹിത്യ, സാംസ്കാരിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് ഫാ. ഐസക് പ്രകാശ് പറഞ്ഞു.
ബിഷപ് ഡേയിൽ ക്രൈമിസ്, റവ. ഡോ. സാബു വർഗീസ്, റവ. ഡോ. റ്റി.സി. തോമസ്, റവ. ഷാജി കാരയ്ക്കൽ, റവ. ഏബ്രഹാം തോട്ടത്തിൽ, അഡ്വ. മാത്യു വൈരമണ്, ഡോ. ഫ്രാൻസിസ്, ഡോ. ജോർജ് കാക്കനാട്, ജോയി തുന്പമണ്‍, പാസ്റ്റർ രാജു ജോണ്‍ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡോ. സണ്ണി എഴുമറ്റൂരിന് ആദരിച്ചു. ഫിന്നി രാജു, ജോർജ് കാക്കനാട്, ഡോ. മാത്യു വൈരമണ്, ജോയി തുന്പമണ്‍ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
ഹൂസ്റ്റണിൽ ക്രിസ്ത്യൻ കൾചറൽ സൊസൈറ്റി സമ്മേളനം നടത്തി
08:52 PM Aug 19, 2017 | Deepika.com