ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫേർ ഫോറം ഓർഗനൈസെഷൻ പ്രതിനിധികൾ കോണ്‍സൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖിനെ സന്ദർശിച്ച് ഹജ്ജ് സേവനങ്ങൾ ചർച്ച ചെയ്തു.
ചർച്ചകളിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ പ്രവർത്തനങ്ങൾ വരും ദിനങ്ങളിൽ സജീവമാക്കാൻ ആവശ്യപ്പെട്ടു.
ജിദ്ദ ഹജ്ജ് വെൽഫേർ ഫോറം ചെയർമാൻ അബാസ് ചെന്പൻ, ജനൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ വോളണ്ടിയർ ക്യാപ്റ്റൻ ഹമീദ് പന്തല്ലൂർ, ട്രഷറർ അബ്ദുറഹ്മാൻ വണ്ടൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികൾ കോണ്‍സൽ ജനറലിനെ സന്ദർശിച്ചു
07:51 PM Aug 19, 2017 | Deepika.com