കുവൈത്ത്: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആധ്യാത്മിക പ്രസ്ഥാനമായ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന മലയാള ഭാഷാകളരി "തളിരുകൾ 2017 ന് തുടക്കമായി.
നാലു വിഭാഗങ്ങളായി കുഞ്ഞുങ്ങളുടെ അറിവ് അനുസരിച്ച് തരം തിരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 മുതൽ 31 വരെയാണ് ക്ലാസുകൾ.
സെന്റ് ജോണ്‍സ് മാർത്തോമ്മ പള്ളി വികാരി ഫാ. സുനിൽ ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സഞ്ജു ജോണ്‍ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പാഠാവലി "തളിരുകൾ’ ഫാ. സഞ്ജു ജോണ്‍ പ്രോഗ്രാം കോഓർഡിനേറ്റേർമാരായ ജിനു, സോജി വർഗീസ് എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ സോജി വർഗീസ്, ഇടവക ട്രസ്റ്റി സ്റ്റീഫൻ, പ്രസ്ഥാനം ട്രഷറർ അനിൽ ഏബ്രഹാം, പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി പ്രിൻസ് പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി "തളിരുകൾ 2017’
07:49 PM Aug 19, 2017 | Deepika.com