ജിദ്ദ: പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ ട്രഷറർ ഹബീബ് ആലുവക്ക് യാത്രയയപ്പു നൽകി. യെല്ലോ ലമണ്‍ റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ് സുബൈർ മുട്ടം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. മായിൻകുട്ടി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷാ ആലുവ, ഷാഹുൽ ഹമീദ് കളമശേരി, ജനറൽ സെക്രട്ടറി സൈനുദീൻ എടയപ്പുറം, ജോയിന്റ് സെക്രട്ടറി ഷിഹാബുദീൻ തായിക്കാട്ടുകര, ഡോ. സിയാവുദ്ദീൻ, ഖാദർ ആലുവ, ഫൈസൽ തോട്ടുമുഖം, അബ്ദുൽ റഷീദ് തോട്ടുമുഖം, ഹാഷിഫ് മുട്ടം, കലാം എടയാർ, സുബൈർ പാനായിക്കുളം, ഹബീബ് മുപ്പത്തടം എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മയുടെ ഉപഹാരം പി.എം. മായിൻകുട്ടി ഹബീബിന് മൊമെന്റോ സമ്മാനിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഹബീബ് ആലുവക്ക് യാത്രയയപ്പ് നൽകി
07:48 PM Aug 19, 2017 | Deepika.com