കുവൈത്ത്: കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി "സ്വാതന്ത്ര്യം അന്നും ഇന്നും’ എന്ന വിഷയത്തിൽ ഓണ്‍ലൈൻ യോഗം നടത്തി. കണ്ണൂരിന്റെ ആവേശമായ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.
ലോകത്തിനു തന്നെ മഹത്തായ മാതൃകയായ ജനാധിപത്യത്തിലും മതേതരത്തിലും അധിഷ്ടിതമായ സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തേയും സ്വാതന്ത്ര്യസമര സേനാനികളെയും ലോകത്തിനുമുന്നിൽ അപ്രസക്തരാക്കാനും ജീവനും രക്തവും നൽകി നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് മാറ്റാനുമുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ തടഞ്ഞു നിർത്തുവാനും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷികാനും കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന പ്രവർത്തനങ്ങൾ തുടക്കം കുറിക്കുവാൻ കെ. സുധാകരൻ ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർഥിച്ചു.
സമകാലീന ഇന്ത്യയുടെ കാവി വത്കരണത്തിന്റെ ദുരന്തങ്ങൾ വിവരിച്ച് കഐസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുവൈത്ത് ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ഷോബിൻ സണ്ണി, സിദ്ദീഖ് അപ്പക്കൻ, ലിപിൻ മുഴക്കുന്ന്, ബിജു എള്ളരഞ്ഞി, അഖിലേഷ് മാലൂർ, എൽദോ കുര്യാക്കോസ്, ഷാനു തലശേരി എന്നിവർ പ്രസംഗിച്ചു. ജോമറ്റ് ജോസഫ് മീറ്റിംഗ് അവലോകനം നടത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഓണ്‍ലൈൻ യോഗം നടത്തി
07:47 PM Aug 19, 2017 | Deepika.com