മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക സ്ഥാപിതമായത്തിന്റെ നാല്പത്തഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. റൂവിയിലെ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടന്ന ചടങ്ങുകൾ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ ്രെകെസ്തവ മിഷനറിമാർ നടത്തുന്ന നിസ്തുല സേവനങ്ങളെ സ്ഥാനപതി പ്രകീർത്തിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കാൻ ഒരുങ്ങുന്ന കാരുണ്യ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ബ്രോഷറും ചടങ്ങിൽ സ്ഥാനപതി പ്രകാശനം ചെയ്തു.
വികാരി ഫാ.ജേക്കബ് മാത്യു, സ്ഥാപകാംഗം ഡോ. സി.തോമസ്, റൂവി സെന്റ് തോമസ് മാർത്തോമ്മ പള്ളി വികാരി റവ. ജാക്സണ് ജോസഫ്, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഗീവർഗീസ് യോഹന്നാൻ, ട്രസ്റ്റി മാത്യു വർഗീസ്, അഡ്വ. ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു. ബോബൻ മാത്യു തോമസ് (ഡയോസിസൻ കൗണ്‍സിൽ മെംബർ) റവ. എം.ഡി.കോശി (സെന്റ് ജെയിംസ് സിഎസ്ഐ പള്ളി വികാരി) ഫാ.ജേക്കബ് ഷൈൻ മാത്യു (നിലക്കൽ ഭദ്രാസനം) ഫാ.മാത്യു വട്ടിയാനിക്കൽ, മനോജ് മാത്യു (സെക്രട്ടറി) സാബു മാത്യു (സഹ ട്രസ്റ്റി) തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം
ഓർത്തഡോക്സ് മഹായിടവക വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
07:47 PM Aug 19, 2017 | Deepika.com