ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ടി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ ഓഗസ്റ്റ് 20ന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മെസ്ക്വിറ്റട് ഈസ്റ്റ് ഗ്ലെൻ ബുലവാഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ സ്പാർക്സ് ഡാളസിലെ ടസ്കേഴ്സ് ക്ലബിനെ നേരിടും.
ടൂർണമെന്റിൽ മികച്ച കളികൾ പറുത്തെടുത്താണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയത്. മുൻ രഞ്ജി ട്രോഫി കളിക്കാരനായ പെറ്റസെൻ, ടിജോ ജോയ്, അരുണ്‍ ജോണി, ജോഫി ജേക്കബ് അടക്കമുള്ള ശക്തരായ ബാറ്റിംഗ് നിര മികച്ച ഫോമിലാണെന്നുള്ളത് ടസ്കേഴ്സിന് പ്രതീക്ഷ നൽകുന്നു. സ്പാർക്സിലെ ഓൾ റൗണ്ടർമാരായ കിരണ്‍, ജോമോൻ, രജിത് കുളിരാൻ, ഷിജു ഹോപ്പ്വെൽ എന്നിവരും മികച്ച കളിയാണ് ടൂർണമെന്റിൽ കാഴ്ചവച്ചിരിക്കുന്നത്. ഫൈനൽ മത്സരം കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു.
സ്പൈസ് മാർട്ട് ആണ് ടൂർണമെന്റിന്റെ മുഖ്യപ്രായോജകർ. സേഫ് കെയർ ഫർമസി, പെക്ട്രം ഫിനാൻസ് എന്നിവർ സഹപ്രായോജകരാണ്. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
റിപ്പോർട്ട്: അനശ്വരം മാന്പിളളി
ഡാളസിൽ ടി-20 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ 20 ന്
07:46 PM Aug 19, 2017 | Deepika.com