ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാർ ദേവാലയത്തിൽ തിരുകുടുംബത്തിന്റെ തിരുനാളിന് കൊടിയേറി. ഓഗസ്റ്റ് 18ന് വൈകുന്നേരം നടന്ന കൊടിയേറ്റിനും തുടർന്നു നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. പോൾ കൊടകരക്കാരൻ കാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ 19, 20 തീയതികളിലാണ്.
19ന് രാവിലെ 11 ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. 20 ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും. തിരുനാൾ കോഓർഡിനേറ്റർമാരായ ജോ പാവന, ആനന്ദ് തോമസ്, ട്രസ്റ്റിമാരായ പിയോ ഫിലിപ്പ്, ജോസി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഒക് ലഹോമ ഹോളിഫാമിലി ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
07:45 PM Aug 19, 2017 | Deepika.com