റിയാദ്: നവോദയയുടെ ~ഒന്പതാം സ്ഥാപക ദിനാചരണവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറി പി.കൃഷ്ണപിള്ള അനുസ്മരണവും സംഘടിപ്പിച്ചു.
ജനങ്ങളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും കവർന്നെടുക്കുകയും വർഗീയ ചേരിതിരിവുകളിലൂടെ ബോധപൂർവം സൃഷ്ടിച്ചെടുക്കുകയും വിലക്കെടുക്കുകയും ചെയ്യുന്ന രൂപത്തിലേക്ക് ഇന്ത്യൻ ജനാധിപത്യത്തെ സംഘ പരിവാർ ശക്തികൾ പരിവർത്തനം ചെയ്തുവെന്ന് സുധീർ ആരോപിച്ചു.
പ്രസിഡന്റ് അഹമ്മദ് മേലാറ്റൂർ അധ്യക്ഷത വഹിച്ചു. നവോദയുടെ പ്രവർത്തനങ്ങളെകുറിച്ച് സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ വിവരിച്ചു. ഉദയഭാനു, സുരേഷ് സോമൻ, ബാലകൃഷ്ണൻ, ഇബ്രാഹിം, രവീന്ദ്രൻ, ഷൈജു ചെന്പൂർ എന്നിവർ പ്രസംഗിച്ചു.
നവോദയ റിയാദ് സ്ഥാപക ദിനാചരണവും കൃഷ്ണപിള്ള ദിനവും ആചരിച്ചു
07:43 PM Aug 19, 2017 | Deepika.com