വാഷിംഗ്ടണ്‍: ഷാർലറ്റ് വില്ലയിൽ നടന്ന വൈറ്റ് സുപ്രിമിസ്റ്റുകളും എതിരാളികളും തമ്മിൽ നടന്ന സംഘടനത്തിൽ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് ആർട്സ് ആൻഡ് ഹുമാനിറ്റീസ് കമ്മിറ്റിയിൽ നിന്നും ഇന്ത്യൻ അമേരിക്കൻ ആക്ടർ കാൽപെൻ, പ്രശസ്ത ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരി ജുംബ ലാഹരി എന്നിവർ രാജിവച്ചു
1982ൽ പ്രസിഡന്റ്റൊണാൾഡ് റീഗനാണ് കലാ സാംസ്കാരിക വിഷയങ്ങളിൽ വൈറ്റ് ഹൗസിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ആർട്സ് ആൻഡ് ഹുമാനിറ്റീസ് പ്രസിഡന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. അമേരിക്കൻ പ്രഥമ വനിതയാണ് കമ്മിറ്റിയുടെ ചെയർവുമണ്‍.
ഷാർലറ്റ് വില്ലിയിൽ ഹേറ്റ് ഗ്രൂപ്പും ഭീകരരും ചേർന്നു നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പൗര·ാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കടുത്ത നിലപാട് സ്വീകരിക്കാതിരുന്ന പ്രസിഡന്റ് ട്രംപിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഇരുവരും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കമ്മിറ്റിയിൽ ഉൾപ്പെട്ട 16 പേരാണ് ട്രംപിനെതിരെ പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷാർലറ്റ് വില്ലി: ഇന്ത്യൻ വംശജർ കൂട്ട രാജി നൽകി
07:43 PM Aug 19, 2017 | Deepika.com