ഷിക്കാഗോ: ഷിക്കാഗോയിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ ഇന്ത്യാ പ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിൽ കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു. “ഓഗസ്റ്റ് 26ന് (ശനി) ഉച്ചയ്ക്ക് 12.15ന് ന്ധകാർഷിക വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്’” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന് കേരള കൃഷിമന്തി വി.എസ്. സുനിൽകുമാർ നേതൃത്വം നൽകും.
മണ്ണിനോട് മല്ലടിച്ചു വളർന്ന ഒരു സമൂഹത്തിന്റെ പിന്തുടർച്ചക്കാരാണ് അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ ഏറെയും. കേരളത്തിന് ലോകം അറിയപ്പെടുന്ന ഒരു കാർഷിക സംസ്കാരവുമുണ്ട്. ജ·നാടിന്റെ പൈതൃകങ്ങൾ കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകുന്ന ഒട്ടേറെ കൃഷി സ്നേഹികളും നമ്മുക്കിടയിലുണ്ട്. അവർക്കെല്ലാം പ്രയോജനമാകുന്ന രീതിയിൽ ആധുനിക കൃഷി സന്പ്രദായങ്ങളെ സംബന്ധിച്ചും സെമിനാറിൽ പ്രതിപാദിക്കും.
സെമിനാറിൽ രതി ദേവി മോഡറേറ്ററും ഡോ. റാം പിള്ള, മ·ഥൻ നായർ, മാധവൻ ബി. നായർ, ഡോ. ഫ്രീമു വർഗീസ്, ഡോ. മാണി സ്കറിയ, സജി മാടപ്പിള്ളിൽ എന്നിവർ പാനലിസ്റ്റുകളുമായിരിക്കും.
വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായതിനുശേഷം കാർഷികരംഗത്ത് കേരളത്തിന് ഏറെ പുരോഗതി നേടാൻ സാധിച്ചിട്ടുണ്ട്. കൃഷിയിറക്കാതെ തരിശുകിടന്ന ഹെക്ടർ കണക്കിന് ഭൂമിയിൽ കൃഷിയിറക്കി പൊന്നു വിളയിക്കാൻ സാധിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷലിപ്തമായ പച്ചകറികൾ ഒഴിവാക്കുവാൻ വീടുകൾ തോറും ജൈവപച്ചക്കറി കൃഷി നടപ്പിലാക്കി സംസ്ഥാനത്തിന് സ്വയംപര്യാപ്ത നേടാൻ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു. കർഷകരുടെ ഉറ്റമിത്രമായ സുനിൽകുമാർ നയിക്കുന്ന കാർഷിക സെമിനാർ നമ്മുക്ക് ഏറെ വിജ്ഞാനപ്രദവും പുതുമ നിറഞ്ഞതുമായിരിക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യാ പ്രസ്ക്ലബ് സമ്മേളനത്തിൽ കാർഷിക സെമിനാർ
07:43 PM Aug 19, 2017 | Deepika.com