ഫിലാഡൽഫിയ: വിശാലഫിലാഡൽഫിയ റീജണിൽപെട്ട മലയാളി കത്തോലിക്കാ യുവജനങ്ങൾക്ക് ആത്മീയപേമാരിയായി എല്ലാ ഞായറാഴ്ചകളിലും രാവിലെ ഇംഗ്ലീഷ് കുർബാന. 2017 യുവജനങ്ങൾക്കായി സമർപ്പിച്ച് അവരെ സഭയുടെ മുഖ്യധാരയിലേക്ക്ç കൊണ്ടുവരുന്നതിന്ë ലക്ഷ്യംവച്ചുകൊണ്ട് ഷിക്കാഗോ സീറോ മലബാർ രൂപത യുവജനവർഷം ആചരിക്കുന്പോൾ രൂപതയിലെ പ്രമുഖ ഫൊറോന ദേവാലയമായ ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളി യുവജനവർഷത്തിൽ യുവജനങ്ങൾക്ക് വിശേഷാൽ സമ്മാനമായി എല്ലാ ഞായറാഴ്ചകളിലും ഇംഗ്ലീഷ് കുർബാന ആരംഭിച്ചുകൊണ്ട് മാതൃകയാവുന്നു.
ഫിലാഡൽഫിയായിലെ യുവജനങ്ങളുടെ ദീർഘകാല അഭിലാഷവും അതിനപ്പുറം അവരുടെ മൗലിക അവകാശവുമാണ് ഇതോടെ ഫലമണിയുന്നത്.
ഓഗസ്റ്റ് 20 മുതൽ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 9.30ന് യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ബലിയർപ്പിക്കപ്പെടുന്പോൾ സന്തോഷിക്കുന്നത് അറുനൂറിലധികം വരുന്ന ഇടവകയിലെ യുവജനങ്ങളാണ്.
ദീർഘകാലം ഷിക്കാഗോ രൂപതയിൽ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറായി സേവനമëഷ്ഠിച്ചുകൊണ്ട് യുവജനങ്ങളുമായി അടുത്തിടപഴുകി അവരുടെ പൾസ് ശരിക്കും മനസിലാക്കിയിട്ടുള്ള ഫാ. വിനോദ് മഠത്തിപ്പറന്പിൽ ഇടവകവികാരിയായി ചാർജെടുത്തത് യുവജനങ്ങൾക്ക് അനുഗ്രഹമായി.
ആരാധനക്ക്çഉപയോഗിക്കുന്ന പ്രാർഥനകളുടെയും പാട്ടുകളുടെയും അർഥം മനസിലാക്കി ദിവ്യാരാധനയിൽ സജീവമായി പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെങ്കിൽ അവരുടെ ഭാഷയിൽ ദിവ്യബലി അർപ്പിക്കപ്പെടണം. അതോടൊപ്പം മതബോധനം, വെക്കേഷൻ ബൈബിൾസ്കൂൾ തുടങ്ങിയ വിശ്വാസപരിശീലനപരിപാടികൾ ഇംഗ്ലീഷിൽ നടത്തുന്പോൾ æകുട്ടികളും മലയാളം അറിയാത്ത യുവജനങ്ങളും നവദന്പതിമാരും സജീവമായി അതിൽ ഇഴുകിച്ചേരും.
യുവജനങ്ങൾക്കുവേണ്ടി യുവജനങ്ങൾതന്നെ മുൻകൈ എടുത്തു ക്രമീകരിക്കുന്ന യൂത്ത് ഇംഗ്ലീഷ് മാസ് അമേരിക്കയിലെ രണ്ടാം തലമുറക്ക് ഒരു മാതൃകയായിരിക്കും. പ്രവാസി സമൂഹങ്ങളിലെ രണ്ടാം തലമുറക്കാർ അഭിമുഖീകരിക്കുന്ന ഭാഷാപ്രശ്നം അവരെ ദേവാലയങ്ങളിൽനിന്നും അകറ്റിനിർത്താൻ ഇടയാക്കരുത്. വലിയ മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന ആരാധനാലയങ്ങൾ മുന്പോട്ടു നടത്തിക്കൊണ്ടുപോകേണ്ടത് വരും തലമുറക്കാർ ആണെന്നുളള യാഥാർഥ്യം അംഗീകരിച്ചേ മതിയാവൂ.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
യുവജനവർഷ സമ്മാനമായി ഫിലാഡൽഫിയ യുവാക്കൾക്ക് ഇംഗ്ലീഷ് കുർബാന
07:41 PM Aug 19, 2017 | Deepika.com