ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചിന് കെസിഎസ് കമ്യൂണിറ്റി സെന്ററിൽ ആണ് ആഘോഷ പരിപാടികൾ.
ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ കേരള കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരിക്കും. ആഘോഷത്തോടൊപ്പം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും.
എല്ലാ അംഗങ്ങളും മുണ്ടും ജുബയും സെറ്റുസാരിയും ധരിച്ച് ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടേയും അകന്പടിയോടെ മാവേലി മന്നനെ വരവേൽക്കാൻ എല്ലാ സമുദായ സ്നേഹികളും കമ്യൂണിറ്റി സെന്ററിൽ എത്തിച്ചേരേണ്ടതാണ്.
റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ
കെസിഎസ് ഓണാഘോഷം 27ന്
07:40 PM Aug 19, 2017 | Deepika.com