കുവൈറ്റിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

03:58 PM Aug 19, 2017 | Deepika.com
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ സ്വദേശി റാഷിദ് എം.കെ (28) ആണ് മരിച്ചത്. കെഎഫ്സിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.