മസ്കറ്റ്: ഭാരതത്തിൽ ക്രൈസ്തവ സഭകളുടെ പങ്ക് നിസ്തുലമാണെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ. മസ്കറ്റിലെ മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് മഹായിടവകയുടെ നാൽപ്പത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, ആതുര രംഗങ്ങളിൽ ഭാരതത്തിന്റെ വികസനത്തിൽ ക്രൈസ്തവ മിഷനറിമാർ നൽകിവരുന്ന നിസ്തുല സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം വളരാൻ ക്രൈസ്തവ സമൂഹങ്ങൾക്കും കഴിയട്ടെ എന്ന് സ്ഥാനപതി ആശംസിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം
ക്രൈസ്തവ സഭകളുടെ സേവനം ശ്ലാഘനീയം: ഇന്ദ്രമണി പാണ്ഡെ
06:07 PM Aug 18, 2017 | Deepika.com