ആൽബർട്ട: കൃഷിയിടത്തിൽ പണി എടുക്കുന്നതിനിടയിൽ നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവിൽ 13 വർഷങ്ങൾക്കുശേഷം കണ്ടെത്തി. ഒരു കാരറ്റിനു ചുറ്റും വരിഞ്ഞുമുറുകിയ നിലയിൽ ആണ് കണ്ടെത്തിയത്. തോട്ടത്തിൽനിന്നും പച്ചക്കറി ശേഖരിക്കുന്നതിനിടയിൽ മരുമകളാണ് മോതിരം വീണ്ടെടുത്തത്.
കാനഡയിലെ ആൽബർട്ടായിലാണ് സംഭവം. എണ്‍പത്തിനാലുകാരിയായ മേരി ഗ്രാമിന്േറതായിരുന്നു മോതിരം. 1951 മുതൽ വിരലിൽ അണിഞ്ഞിരുന്നതാണ്. മോതിരം നഷ്ടപ്പെട്ട വിവരം ഭർത്താവിൽനിന്നും മറച്ചുവയ്ക്കുന്നതിനായി മറ്റൊരു മോതിരം വിരലിൽ അണിഞ്ഞിരുന്നതായി മേരി പറഞ്ഞു. നഷ്ടപ്പെട്ട മോതിരം കണ്ടെത്തിയ സന്തോഷ വാർത്ത കേൾക്കുവാൻ ഭർത്താവ് ഇല്ലാതായി എന്ന ദുഃഖം മേരി പങ്കുവച്ചു. അഞ്ചു വർഷങ്ങൾക്ക് മുന്‍പാണ് ഭർത്താവ് മരിച്ചത്. അറുപതാം വിവാഹവാർഷികത്തിൽ വീണ്ടെടുത്ത മോതിരം വീണ്ടും വിരലിൽ അണിയുവാനാണ് മേരി കാത്തിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കാണാതായ വിവാഹമോതിരം ഒടുവിൽ കണ്ടെത്തിയത് കാരറ്റിൽ
05:08 PM Aug 18, 2017 | Deepika.com