ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 23 ന് (ശനി) നടക്കും സോണ്ടേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.
ഉച്ചയ്ക്ക് 12ന് ഓണസദ്യ. തുടർന്ന് താലപ്പൊലിയുടേയും ചെണ്ടമേളങ്ങളുടേയും അകന്പടിയോടെ മാവേലി മന്നനെ എഴുന്നള്ളിക്കും. രണ്ടു മുതൽ സിനിമാ താരങ്ങളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, കലാഭവൻ പ്രജോദ്, സുമി, ഗായകൻ വിവേകാനന്ദൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത-സംഗീത-കോമഡി ഷോ അരങ്ങേറും.
കേരളത്തിന്റെ തനതായ സംസ്കാരവും പാരന്പര്യങ്ങളും കലാരൂപങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനും അതോടൊപ്പം സിനിമാതാരങ്ങൾ പങ്കെടുക്കുന്ന കലാവിരുന്ന് ആസ്വദിക്കുന്നതിനും എല്ലാ മലയാളി കുടുംബങ്ങളേയും ഭാരവാഹികൾ ചെയ്തു.
വിവരങ്ങൾക്ക്: ഷിനു ജോസഫ് 914 330 3341, സഞ്ചു കളത്തിൽപ്പറന്പിൽ 914 356 2134, സഞ്ചു കുറുപ്പ് 203 385 2877, ലിബിമോൻ ഏബ്രഹാം 914 582 3092, ബാബുരാജ് പിള്ള 914 886 5459, ബിനു കോം 914 393 8932, സുരേഷ് നായർ 914 224 6142, പ്രദീപ് നായർ 203 260 1356.
റിപ്പോർട്ട്: ഷോളി കുന്പിളുവേലി
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 23ന്
05:03 PM Aug 18, 2017 | Deepika.com