ഫിലാഡൽഫിയ: ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷം കൗണ്‍സിൽ ഓഫ് ഇന്ത്യൻ ഓർഗനൈസേഷന്റെ (സിഐഒ) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 12 ന് പെൻസ്ലാൻഡിംഗിൽ സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പാരന്പര്യ കലാരീതികളും ആധുനിക കലാരീതികളും കോർത്തിണക്കികൊണ്ടുള്ള കലാപരിപാടികളിൽ കോണ്‍സൽ ജനറൽ സന്ദീപ് ചക്രവർത്തി, ഡെപ്യൂട്ടി കോണ്‍സൽ ജനറൽ പർമിള ത്രിപാഠി എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്നു. 18ന് (വെള്ളി) രാത്രി 10.30ന് (ഇഎസ്ടി) യുണൈറ്റഡ് മീഡിയ, 19ന് (ശനി) രാവിലെ 8.30ന് (ഐഎസ്ടി) 9.30 എ.എം (ഇഎസ്ടി), 20ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് (yupptv) തുടങ്ങിയ സമയങ്ങളിൽ സംപ്രേഷണം ചെയ്യുമെന്ന് റീജണൽ മാനേജർ ജീമോൻ ജോർജ് അറിയിച്ചു.
വിവരങ്ങൾക്ക്: ജീമോൻ ജോർജ് 267 970 4267.
പെൻസ് ലാൻഡിംഗിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഫ്ളവേഴ്സ് ചാനലിൽ
05:03 PM Aug 18, 2017 | Deepika.com