ടാന്പ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എംഎസിഎഫ്) ഓണാഘോഷത്തിന്റെ ഭാഗമായി 201 പേരുടെ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19ന് (ശനി) ഹിന്ദു ടെന്പിൾ ഓഫ് ഫ്ളോറിഡയുടെ സമീപത്തുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐസിസി) ആണ് ആഘോഷപരിപാടികൾ.
രാവിലെ 11ന് ഓണസദ്യയോടെ പരിപാടികൾ ആരംഭിക്കും. ചെണ്ടമേളം, താലപ്പൊലി, പുലികളി എന്നിവയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. തുടർന്ന് 20 മിനിറ്റ് ദൈർഘ്യമുള്ള മെഗാതിരുവാതിര അരങ്ങേറും.
101 മലയാളി മങ്കമാരുടെ തിരുവാതിര എന്ന ആശയമാണ് റിഹേഴ്സൽ ക്യാന്പ് പുരോഗമിക്കുന്തോറും കൂടുതൽ ആളുകൾ വന്നുചേർന്ന് 201-ൽ എത്തിയത്. മറിയാമ്മ വട്ടമറ്റം, സിന്ധു ജിതേഷ്, ഷീലാ ഷാജു, അനീന ലിജു, അഞ്ജനാ ഉണ്ണികൃഷ്ണൻ, സാലി മച്ചാനിക്കൽ, ജെസി കുളങ്ങര, ഡോണാ ഉതുപ്പാൻ തുടങ്ങിയ അസോസിയേഷന്റെ വനിതാ വിഭാഗം നേതാക്കളാണ് മെഗാ തിരുവാതിരക്ക് മുൻകൈ എടുത്തത്. അമേരിക്കയിൽ ലഭ്യമായ എല്ലാ പ്രമുഖ മലയാളി ചാനലുകളും പരിപാടികൾ കവർ ചെയ്യുന്നതാണ്.
വിവരങ്ങൾക്ക്: ലിജു ആന്റണി 813 426 3395, ടി. ഉണ്ണികൃഷ്ണൻ 813 334 0123, സജി കരിന്പന്നൂർ 813 263 6302, ലക്ഷ്മി രാജേശ്വരി 732 325 8861, ടോമി മ്യാൽക്കരപ്പുറത്ത് 813 416 9183, ഷീലാ ഷാജു 813 765 5458, ടിറ്റോ ജോണ് 813 408 3777, ഏബ്രഹാം ചോക്കോ 813 480 7385, ബിജോയ് ജേക്കബ് 813 842 1263.
വിലാസം: ICC Hall, 5511 Lynn Road, Tamap, FL 33624
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ടാന്പായിൽ മെഗാ തിരുവാതിര 19 ന്
04:58 PM Aug 18, 2017 | Deepika.com