ന്യൂയോർക്ക്: ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം ന്യൂയോർക്കിലെ 64-ാം സ്ട്രീറ്റിലുള്ള ഇന്ത്യൻ കോണ്‍സുലേറ്റിൽ ആഘോഷിച്ചു.
ഓഗസ്റ്റ് 15ന് രാവിലെ എട്ടിന് കോണ്‍സൽ ജനറൽ സന്ദീപ് ചക്രവർത്തി ദേശീയ പതാക ഉയർത്തി ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഭാരതീയ വിദ്യാഭവൻ ദേശഭക്തി ഗാനങ്ങളും പദ്യപാരായണവും അവതരിപ്പിച്ചു. വിശിഷ്ട വ്യക്തികളും ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഇരുനൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ സംഘടനകളുടെ സ്വാധീനത്താൽ ചരിത്ര സ്മാരകങ്ങളായ എംബയർ സ്റ്റേറ്റ് ബിൽഡിംഗ് നയാഗ്ര വെള്ളച്ചാട്ടം എന്നിവ ത്രിവർണ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായത് ഇന്ത്യൻ ജനതക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ചു. വിവിധ ഇന്ത്യൻ സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഈ വർഷം "ഇന്ത്യ@70’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനും കോണ്‍സുലേറ്റ് തീരുമാനിച്ചു.
റിപ്പോർട്ട്: മാത്യുക്കുട്ടി ഇശോ
ന്യൂയോർക്ക് ഇന്ത്യൻ കോണ്‍സുലേറ്റിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
04:57 PM Aug 18, 2017 | Deepika.com