ഫ്ര​റ്റേ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ശ്ലാ​ഘ​നീ​യം

04:54 PM Aug 18, 2017 | Deepika.com
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് മ​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളാ​യ ഹ​റാം പ​രി​സ​ര​വും അ​സീ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ശ്ലാ​ഘ​നീ​യ​മാ​ണ്. കൂ​ടു​ത​ൽ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന അ​സീ​സി​യ​യി​ലെ ക്യാ​ന്പി​ൽ കൂ​ടു​ത​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്കാ​യി ഇ​ത​ര ബ്രാ​ഞ്ചു​ക​ളി​ലാ​യി മൂ​ന്ന് ഹോ​സ്പി​റ്റ​ലു​ക​ളാ​ണു​ള്ള​ത്. 1.2 3.4 9 ബ്രാ​ഞ്ചു​ക​ളി​ലാ​യി 40 ബെ​ഡും ബ്രാ​ഞ്ച് 8 ൽ 10 ​ബെ​ഡും 5 6 7 ബ്രാ​ഞ്ചു​ക​ളി​ൽ 30 ബെ​ഡു​മു​ള്ള ഹോ​സ്പി​റ്റ​ലു​ക​ൾ ഹ​ജ്ജ് മി​ഷ​ൻ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ അ​വ​ശ​രാ​യെ​ത്തു​ന്ന രോ​ഗി​ക​ളാ​യ ഹാ​ജി​മാ​രെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഹ​ജ്ജ് മി​ഷ​ൻ ആം​ബു​ല​ൻ​സു​ക​ൾ വ​ഴി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചും ഹോ​സ്പി​റ്റ​ലി​ലെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ഹാ​യി​ച്ചും ഹാ​ജി​മാ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​ർ. 40 ബെ​ഡ് ഹോ​സ്പി​റ്റ​ലി​ലാ​ണ് കൂ​ടു​ത​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​സി​സ്റ്റ​ൻ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ റാ​ഫി തി​രു​വ​ന്ത​പു​രം അ​സീ​സി​യ ഇ​ൻ​ചാ​ർ​ജ് അ​ബ്ദു​സ​ലാം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​സീ​സി​യ​യി​ലെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​ള്ളൂ​ർ