യാന്പു (ജിദ്ദ): യാന്പു ഇന്ത്യൻ ഇസ് ലാഹി സെന്ററും മർക്കസുദഅവ ജാലിയാത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ദഅവ കാന്പയിൻ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്നു. മൗലവി ലിയാഖത്തലി ഖാൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പട്ടാന്പി ആദ്യ കോപ്പി ഏറ്റ് വാങ്ങി.
ചടങ്ങിൽ നിയാസ്പുത്തൂർ, ശാഫി വേങ്ങര, അലി വെള്ളക്കാടിൽ, അബ്ദുൾ റഷീദ്, അബ്ദുൽ അസീസ്, അബദുസലാം, ഉബൈദ് ഫാറൂഖി, അർഷദ്, റാഫി പുളിക്കൽ, അബ്ദുള്ള, സിയാദ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുള്ളൂർ
ദഅവ കാന്പയിൻ
04:53 PM Aug 18, 2017 | Deepika.com