ന്യൂയോർക്ക്: ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫൊക്കാന ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുമായി സഹകരിച്ച് റോക്ലാൻഡ് കൗണ്ടിയിലുള്ള ന്യൂസിറ്റിയിൽ ഇന്ത്യഡേ പരേഡ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19ന് (ശനി) രാവിലെ 10.30 മുതലാണ് പരിപാടി.
ന്യൂസിറ്റിയിൽ നടക്കുന്ന ഇന്ത്യഡേ പരേഡിൽ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് പങ്കെടുക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജോയി ഇട്ടൻ, ലീലാ മാരേട്ട്, ശ്രീകുമാർ ഉണ്ണിത്താൻ, വർഗീസ് ഉലഹന്നാൻ, അജിൻ ആന്റണി, ഡേവിഡ് ചെറിയാൻ, മത്തായി പി. ദാസ്, അപ്പുകുട്ടൻ നായർ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂസിറ്റിയിൽ ഇന്ത്യഡേ പരേഡ് 19 ന്
04:50 PM Aug 18, 2017 | Deepika.com