ഡാളസ്: കരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രോത്രോ റിട്രീറ്റ് സെന്ററിൽ (Prothro Retreat Center, 269 Methodist Ln, Lake Texoma) ഓഗസ്റ്റ് 18, 19, 20 തീയതികളിൽ കണ്വൻഷൻ നടത്തുന്നു.
ന്ധസ്നേഹത്തിൽ വേരൂന്നിയ വിശ്വാസം’ എന്ന ധ്യാനചിന്തയോടെ നടക്കുന്ന ഇടവക കണ്വൻഷന് പ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും ഫാമിലി കൗണ്‍സിലറുമായ സണ്ണി സ്റ്റീഫൻ സന്ദേശം നൽകും.
സണ്ണി സ്റ്റീഫൻ നൽകുന്ന തിരുവചനപ്രബോധനങ്ങളും 36 വർഷത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളിലൂടെ നൽകുന്ന പ്രായോഗിക ജീവിത പാഠങ്ങളും ആത്മാവിൽ നിറഞ്ഞുതുളുന്പുന്ന പ്രാർഥനാശുശ്രൂഷകളും ജീവിതത്തിനു പുതിയൊരു പ്രകാശവും പ്രത്യാശയും നൽകുമെന്ന് വികാരി റവ. വിജു വർഗീസ് പറഞ്ഞു.
വിവരങ്ങൾക്ക്: ഫാ. വിജു വർഗീസ് 214 7141073, 469 546 0280, റെനി ഈപ്പൻ 214 769 1349, സുനിൽ ചാക്കോ 516 787 9801.
email: worldpeacemissioncouncil@gmail.com
www.worldpeacemission.net
റിപ്പോർട്ട്: കെ.ജെ.ജോണ്‍
ഡാളസിൽ മാർത്തോമ്മ ഇടവക കണ്വൻഷൻ 18, 19, 20 തീയതികളിൽ
04:48 PM Aug 18, 2017 | Deepika.com