ന്യൂയോർക്ക്: ദേശസ്നേഹത്തിന്റെ പതാകയും നാനാത്വത്തിലെ ഏകത്വത്തിന്റെ പെരുമയും ഉദ്ഘോഷിച്ച് ഹിൽസൈഡ് അവന്യുവിൽ അരങ്ങേറിയ രണ്ടാം ഇന്ത്യാദിന പരേഡിൽ ആയിരങ്ങൾ പങ്കെടുത്തു.
263-ാം സ്ട്രീറ്റിൽ നിന്നു ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച പരേഡിനു മുൻ നിരയിൽ അശ്വാരൂഡരായ പോലീസിനു തൊട്ടുപിന്നാലെ പോലീസ് ഓഫീസർമാരും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലെ ദേശി സൊസൈറ്റി അംഗങ്ങളായ ഓഫീസർമാരും മാർച്ച് ചെയ്തു. ഫ്ളോട്ടുകളും സംഘടനകളും അവർക്കു പിന്നിലായി ദേശഭക്തി മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്തു.
ഫോമായുടെ ബാനറുമായി ഫ്ളോറിഡയിൽ നിന്ന് നാഷണൽ ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരക്കൽ, ഫിലഡൽഫിയയിൽ നിന്ന് യോഹന്നാൻ ശങ്കരത്തിൽ എന്നിവരും എത്തി. ജോണ്‍ സി. വർഗീസ് (സലിം) മെട്രോ റീജണ്‍ ആർവിപി പ്രദീപ് നായർ, ഷിനു ജോസഫ്, നാഷണൽ കമ്മിറ്റി അംഗം എ.വി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
കേരള സെന്ററിന്റെ ബാനറിനു കീഴിൽ എകിസ്ക്യൂട്ടിവ് ഡയറക്ടർ ഇ.എം. സ്റ്റീഫൻ, പ്രസിഡന്റ് തന്പി തലപ്പിള്ളി തുടങ്ങിയവർ അണി നിരന്നു. കേരള സമാജത്തിന്റെ മാർച്ചിന് ലീല മാരേട്ട്, വിനോദ് കെയാർകെ, ജോണ്‍ പോൾ തുടങ്ങിയവർ നേതൃത്വം നൽകി. നഴ്സസ് അസോസിയേഷന്റെ ബാനറിനു കീഴിൽ ഉഷാ ജോർജ്, റേച്ചൽ ഡേവിഡ്,മേരി ഫിലിപ്പ്, പ്രീത പോൾ തുടങ്ങിയവർ നേതൃത്വം നൽകി.
കൗണ്‍സിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്, മലയാളി ഹിന്ദു മണ്ഡലം (മഹിമ), നായർ ബെനവലന്റ് അസോസിയേഷൻ (എൻബിഎ), കേരള കൾച്ചറൽ അസോസിയേഷൻ, ന്യൂയോർക്ക് മലയാളി സ്പോർട്ട്സ് ക്ലബ്, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്, മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്, ശ്രീനാരായണ അസോസിയേഷൻ തുടങ്ങി ഒട്ടേറെ സംഘടനകൾ വിവിധ ബാനറുകൾക്കു പിന്നിൽ അണിനിരന്നു. ന്യൂയോർക്ക് ചെണ്ട ബോയ്സിന്റെ മേളം പരേഡിന്റെ മറ്റൊരാകർഷണമായിരുന്നു. ഓവർസീസ് കോണ്‍ഗ്രസിന്റെ ബാനറുമായി പ്രസിഡന്റ് ശുദ്ധ് പർകാഷ് സിംഗ്, കളത്തിൽ വർഗീസ് എന്നിവർ മാർച്ച് ചെയ്തു. ലോംഗ് ഐലൻഡിൽനിന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ് (എഎഎൽഐ) പ്രവർത്തകർ ബാനറുമായി അണി നിരന്നു.
ഹിക്ക്സ്വില്ലിലെ കമ്യൂണിറ്റി നേതാവ് ബോബി കുമാർ കലൊട്ടി, ന്യൂയോർക്ക് സിറ്റി കൗണ്‍സിലിലേക്ക് 23-ാം ഡിസ്ട്രിക്ടിൽ നിന്നു മത്സരിക്കുന്ന ബെന്നി ഇട്ടീര എന്നിവരും മാർച്ചിൽ പങ്കെടുത്തു. ബോളിവുഡ് നടിമാരായ തനുശ്രീ ദത്ത, മഹിമ ചൗധരി എന്നിവരായിരുന്നു ഗ്രാൻഡ് മാർഷൽമാർ.
മർച്ചന്റ് അസോസിയേഷന്റെ ഭാരവാഹികളായ കൃപാൽ സിംഗ് (ചെയർമാൻ), സുഭാഷ് കപാഡിയ (പ്രസിഡന്റ്), വി എം ചാക്കോ (ബോർഡ് ഓഫ് ഡയറക്ടർ), കോശി ഉമ്മൻ (പരേഡ് കമ്മിറ്റി ചെയർമാൻ), ഹേമന്ത് ഷാ (പ്രോഗ്രാം മാനേജർ), ജോസഫ് തോമസ് (റെജി വലിയകാലാ), ജോർജ് പറന്പിൽ, മാത്യു തോമസ്, സഞ്ചോയ് അഗസ്റ്റിൻ, ജെയ്സണ്‍ ജോസഫ് തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി. ജോർജ് പറന്പിൽ, സാബു ലൂക്കോസ്, വർഗീസ് കളത്തിൽ, റവ. ആദായി കോർഎപ്പിസ്കോപ്പ, റവ. ബാബു തോമസ്, റവ. വിത്സൻ ജോസ്,സജി തോമസ്, സജി താമരവേലിൽ, ചാക്കോ കോയിക്കലേത്ത്, പോൾ പനക്കൽ, വർഗീസ് ചുങ്കത്തിൽ, ജോർജ് മാറാച്ചേരിൽ, ഷിബു ജേക്കബ്, ഡോ. നന്ദകുമാർ ചാണയിൽ, സജി എബ്രഹാം, ജിൻസ്മോൻ സക്കറിയ, പ്രിൻസ് മാർക്കോസ്, തുടങ്ങി ഒട്ടേറെ പേർ പരേഡിൽ പങ്കെടുത്തു.
പരേഡ് പാർക്കിൽ എത്തിയതോടെ സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് സുഭാഷ് കപാഡിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രാധാന്യം വിവരിച്ച് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. മുഖ്യ സ്പോണ്സർ ഹർഷദ് പട്ടേലിനെ ചടങ്ങിൽ ആദരിച്ചു. ന്യൂയോർക്ക് സിറ്റി കൗണ്‍സിലിലെ പ്രാദേശിക പ്രതിനിധി ബാരി ഗ്രോഡഞ്ചിക് രണ്ടാം പരേഡിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. വൈവിധ്യത്തെ അഘോഷിക്കുന്ന ഇത്തരം പരിപാടികളാണു ക്വീൻസിനെ വ്യത്യസ്ഥമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരേഡ് ദിനം പ്രഖ്യാപിച്ചു കൊണ്ടുള്ള സിറ്റി കൗണ്‍സിലിന്റെ പ്രഖ്യാപനം അദ്ദേഹം ഭാരവാകൾക്ക് കൈമാറി. ഗവർണർ ആൻഡ്രൂ കുവോമൊ, സിറ്റി കംട്രോളർ സ്കോട്ട് സ്പ്രിംഗർ, കോണ്‍ഗ്രസ് വുമണ്‍ ഗ്രേസ് മെംഗ് എന്നിവരും പ്രതിനിധികൾ വശം പ്രഖ്യാപനങ്ങൾ നൽകി.
ന്യൂയോർക്ക് സിറ്റി മേയറായി മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി നിക്കോൾ മലിയടാകിസ്, നോർത്ത് ഹെംപ്സ്റ്റഡ് സിറ്റി കൗണ്‍സിലിലേക്കു മത്സരിക്കുന്ന മലയാളിയായ ജെറി വട്ടമല, നാസോ കൗണ്ടിയിൽ നിന്നുള്ള ദിലീപ് ചൗഹാൻ, അസോസിയേഷൻ സെക്രട്ടറി ഹേമന്ത് ഷാ, കോശി ഉമ്മൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. മഞ്ജു തോമസിന്റെ നേതൃത്വത്തിൽ നൃത്തപരിപാടികളും അരങ്ങേറി.
ജാക്സൻ ഹൈറ്റ്സിൽ മുന്‍പ് സ്വാതന്ത്ര്യദിന പരിപാടിക്കു നേതൃത്വം കൊടുത്തിരുന്ന വ്യാപാരി സുഭാഷ് കപാഡിയ ആണ് മർച്ചന്റ്സ് അസോസിയേഷനിൽ പരേഡിന്റെ ആശയം കൊണ്ടുവന്നത്. എല്ലാവരും അത് അംഗീകരിച്ചു. മലയാളി സമൂഹം പരേഡിനു കൂട്ടമായി അണിരക്കുകയും ചെയ്തു.
റിപ്പോർട്ട്: ജോസ് കാടാപ്പുറം
ന്യൂയോക്ക് ക്വീൻസിൽ ഇന്ത്യാദിന പരേഡ് വർണാഭമായി
08:39 PM Aug 16, 2017 | Deepika.com