റിയാദ്: റിയാദ് ഇസ്ലാഹി സെന്േറഴ്സ് കോഓർഡിനേഷൻ കമ്മറ്റി (ആർഐസിസി) യുടെ നേതൃത്വത്തിൽ ആരംഭിച്ച ഇസ്ലാഹി ഹജ്ജ് സർവീസസിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമം നിർവഹിക്കുന്നവർക്കായി ഹജ്ജ് ഗൈഡൻസ് ക്യാന്പ് നടത്തുന്നു. ഓഗസ്റ്റ് 18ന് (വെള്ളി) മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഉച്ചകഴിഞ്ഞ് ഒന്നു മുതൽ രാത്രി എട്ടു വരെ നീണ്ടു നിൽക്കുന്ന ക്യാന്പ് ആർഐസിസി ചെയർമാൻ സുഫ്യാൻ അബ്ദുസലാം ഉദ്ഘാടനം ചെയ്യും. ഹജ്ജ് സ്വർഗത്തിലേക്കുള്ള വഴി എന്ന വിഷയം അൽഗാത്ത് ജാലിയാത്തിലെ മലയാള വിഭാഗം പ്രബോധകൻ ഖാലിദ് സ്വലാഹിയും ഹജ്ജിന്റെ കർമരൂപങ്ങൾ ബുറൈദ ഇസ്ലാഹി സെന്റർ പ്രബോധകൻ റാഫി സ്വലാഹിയും അവതരിപ്പിക്കും. ഹജ്ജ് കർമങ്ങളുടെ വിഷ്വൽ പ്രസന്േറഷൻ ആർഐസിസി ഫിനാൻസ് ചെയർമാൻ അബ്ദുസലാം അബ്ദുള്ള നിർവഹിക്കും. സംശയനിവാരണത്തിന് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇസ്ലാഹി ഹജ്ജ് സർവീസസ് ചെയർമാൻ ഷനോജ് അരീക്കോട്, കണ്‍വീനർ അഷ്റഫ് രാമനാട്ടുകര എന്നിവർ അറിയിച്ചു.
റിയാദ് ഇസ്ലാഹി ഹജ്ജ് ഗൈഡൻസ് ക്യാന്പ് 18 ന്
08:35 PM Aug 16, 2017 | Deepika.com