ഫഹാഹീൽ (കുവൈത്ത്): ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല " ഇന്ത്യ @ 70 സ്വതന്ത്ര്യ ചെരാത്’ എന്ന പേരിൽ സ്വാതന്ത്ര്യദിന സംഗമവും സാംസ്കാരിക പരിപാടിയും സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 18 ന് (വെള്ളി) ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടി വെൽഫെയർ കേരള കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് അനിയൻകുഞ്ഞ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സംഗമത്തിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന കലാ പരിപാടിയിൽ കുവൈത്തിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന തെരുവ് നാടകം "അതിജീവനക്കാറ്റ്’, ദേശഭക്തി ഗാനമേള, ഡോക്യുമെന്ററി പ്രദർശനം, സ്വതന്ത്ര്യ ചെരാത് എന്നിവ അരങ്ങേറും.
വിവരങ്ങൾക്ക്: 99208360, 66610075.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ സ്വാതന്ത്ര്യദിന സംഗമവും സാംസ്കാരിക പരിപാടിയും 18 ന്
05:27 PM Aug 16, 2017 | Deepika.com