ഗാർലന്റ് (ഡാളസ്): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷവും ഡോ. എം.എസ്. സുനിലിന് സ്വീകരണവും ഓഗസ്റ്റ് 15ന് നടക്കും. വൈകുന്നേരം ഗാർലന്റ് ഇന്ത്യ ഗാർഡൻസിലാണ് പരിപാടി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻ പ്രഫസറും സാമൂഹ്യ പരിഷ്കർത്താവുമായ ഡോ.എം.എസ്. സുനിൽ ആദ്യമായാണ് ഡാളസിൽ സന്ദർശനത്തിനെത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ സുനിലിനെ പോലുള്ള വ്യക്തിത്വങ്ങളെ ആദരിക്കുവാൻ കഴിയുന്നത് ഇന്ത്യ പ്രസ് ക്ലബ് അഭിമാനമായി കരുതുന്നുവെന്ന് പ്രസിഡന്റ് ബിജിലി ജോർജ് പറഞ്ഞു.
വിവരങ്ങൾക്ക്: സണ്ണി മാളിയേക്കൽ 214 986 3186, ഹരി നന്പൂതിരി 956 243 1043.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ സ്വാതന്ത്ര്യദിനാഘോഷവും ഡോ. എം.എസ്. സുനിലിന് സ്വീകരണവും 15ന്
06:31 PM Aug 15, 2017 | Deepika.com