ന്യൂയോർക്ക്: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫൊക്കാനാ ലോകമെന്പാടുമുള്ള ഭാരതീയർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിയുന്നു. ഈ എഴുപത് വർഷം കൊണ്ട് നമ്മുടെ രാജ്യം വളരെയധികം പുരോഗതി പ്രാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ പുനർനിർമാണത്തിൽ പ്രവാസികളായ നമ്മളും നമ്മളിൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ
രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും വിഘടനവാദങ്ങളെയും പ്രതിരോധിക്കാൻ നമുക്ക് ഇന്നും കഴിയുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ പൊലിഞ്ഞ ആയിരക്കണക്കിന് ധീരദേശാഭിമാനികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും അവരുടെ ദീപ്തമായ ഓർമകൾ രാഷ്ട്ര പുനർനിർമാണത്തിന്റെ ഭാഗമാക്കണമെന്നും ഫൊക്കാന നൽകിയ സ്വാതന്ത്ര്യ സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ സ്വാതന്ത്ര്യ ദിനാശംസകൾ
06:29 PM Aug 15, 2017 | Deepika.com