ഹൂസ്റ്റണ്‍: ഇമ്മാനുവൽ മാർത്തോമ്മ ഇടവകമിഷന്റെ ഈ വർഷത്തെ വാർഷിക കണ്വൻഷൻ യോഗങ്ങൾ ഓഗസ്റ്റ് 24, 25, 26 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും.
ഇമ്മാനുവൽ മാർത്തോമ്മ ദേവാലയത്തിൽ (12803, sugar Ridge Blrd, Stafford, TX 77477) നടക്കുന്ന യോഗങ്ങൾ വൈകുന്നേരം ഏഴിന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. സുപ്രസിദ്ധ കണ്വൻഷൻ പ്രാസംഗികൻ സാബു വാര്യാപുരം തിരുവചന പ്രഘോഷണം നടത്തുമെന്ന് ഇടവകമിഷൻ ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: റവ. ജോണ്സണ് ഉണ്ണിത്താൻ 281 561 9147, റവ. ഏബ്രഹാം വർഗീസ് 713 330 5299, കോശി തെക്കേതുണ്ടിയിൽ 832 567 2498, ജോസഫ് ചാണ്ടി 281 961 3414, സാം തോമസ് 832 868 5465.
റിപ്പോർട്ട്: ജീമോൻ റാന്നി
ഇമ്മാനുവൽ മാർത്തോമ്മ ഇടവക മിഷൻ കണ്വൻഷൻ 24 മുതൽ
06:26 PM Aug 15, 2017 | Deepika.com