ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാളിന് തുടക്കം കുറിച്ച് ഓഗസ്റ്റ് 13ന് കൊടിയേറി. വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. രാജു ദാനിയേൽ കൊടിയേറ്റുകർമത്തിന് നേതൃത്വം നൽകി.
ഓഗസ്റ്റ് 18, 19, 20 തീയതികളിലാണ് പ്രധാന തിരുനാൾ. ഈവർഷത്തെ പെരുന്നാളിന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മുഖ്യ കാർമികത്വം വഹിക്കും.
വികാരി ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാളിന് കൊടിയേറി
06:25 PM Aug 15, 2017 | Deepika.com