ഷിക്കാഗോ: മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ മാർത്തോമ്മ പള്ളിയിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടത്തുന്നു. ഓഗസ്റ്റ് 19ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് പരിപാടി.
മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളും പങ്കെടുക്കുന്ന നൃത്തവും സംഗീതവും കലാപരിപാടികളും കേരളത്തിൽനിന്നുള്ള വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും വാണിജ്യമേളയും കേരളത്തിന്റെ തനത് ശൈലിയിൽ പാകം ചെയ്ത നാടൻ ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും മേളയിൽ പ്രവർത്തിക്കും.
പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ന്ധഹോം ഫോർ ഹോംലെസ്’ എന്ന പദ്ധതിയിലൂടെ ഭവനരഹിതർക്ക് വീടുകൾ നൽകുവാൻ വിനിയോഗിക്കുമെന്ന് യുവജനസഖ്യം നേതാക്കൾ അറിയിച്ചു.
ഫെസ്റ്റിലേക്കുള്ള ആദ്യ ടിക്കറ്റ് വില്പന റവ. ഏബ്രഹാം സ്കറിയ, ഈപ്പൻ ചാക്കോയ്ക്ക് നൽകി നിർവഹിച്ചു. റവ. ജോർജ് വർഗീസ്, റോയി തോമസ്, ഷൈല എ. വർഗീസ്, ഐപ്പ് സി. വർഗീസ് പരിമണം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: അലൻ ചെന്നിത്തല
ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യം ഹാർവെസ്റ്റ് ഫെസ്റ്റിവൽ 19 ന്
06:23 PM Aug 15, 2017 | Deepika.com